മണിയാർ ബാരേജിലെ ഷട്ടർ തുറക്കാൻ സാധ്യത: പമ്പയുടെയും കക്കാട്ടാറിന്റെയും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ്; ജില്ലാ ഭരണകൂടം നൽകിയത് ജാഗ്രതാ സന്ദേശം

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണിയാർബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി, ഷട്ടർ തുറന്നു വിട്ടേയ്ക്കുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. മണിയാർ ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ തുറന്നുവിടാൻ ഒരുങ്ങുന്നത്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ഏതുസമയത്തും ഷട്ടറുകൾ തുറന്നു വിടാമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Advertisements

ഏതു സമയത്തും ഷട്ടറുകൾ 150 സെന്റീമീറ്റർ എന്ന തോതിൽ ഉയർത്തി 350 കുമക്സ് ജലം പുറത്തു വിടേണ്ടി വരുമെന്നും അധികൃതർ അറിയിക്കുന്നു. ഈ സാഹചര്യത്തിൽ കക്കാട്ടാറിൽ 150 സെ.മി. വരെ ജലനിരപ്പ് ഉയർന്നേക്കാമെന്നുള്ള സാഹചര്യത്തിൽ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകൾ ജാഗ്രത പുലർത്തണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് കൂടാതെ മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജനങ്ങളും ജാഗ്രത പുലർത്തേണ്ടതും, നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.

കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം ഒക്ടോബർ 11, 12 തീയതികളിൽ അതി ശക്തമായ മഴക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സ്ഥിതി ഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

Hot Topics

Related Articles