ഈ സാലായും കപ്പില്ലാതെ ബംഗളൂരുവിന് മടങ്ങാം; ആദ്യ എലിമിനേറ്ററിൽ തോറ്റ് ബംഗളൂരു പുറത്ത്; വീഡിയോ റിപ്പോർട്ട് കാണാം

യുഎഇ: ഈ സാലായും കപ്പില്ലാതെ ബംഗളൂരു. ഐപിഎല്ലിന്റെ 2021 എഡിഷനിൽ ആദ്യ എലിമിനേറ്ററിൽ കോഹ്ലിയുടെ ബംഗളൂരു കൊൽക്കത്തയോട് തോറ്റ് പുറത്തായി. മത്സരത്തിൽ ആദ്യം ടോസിന്റെ ഭാഗ്യം തുണച്ചെങ്കിലും ബാറ്റിംങിൽ തിളങ്ങാനാവാതെ പോയതോടെ ബംഗളൂരുവിന് തോൽവി.

Advertisements

ടോസ് നേടിയ ബംഗളൂരു ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കലും കോഹ്ലിയും ചേർന്നു ബംഗളൂരുവിന് മികച്ച തുടക്കം നൽകിയെങ്കിലും പിന്നാലെ എത്തിയവർക്ക് മുതലാക്കാനായില്ല. 49 ൽ പടിക്കൽ വീണ ശേഷം 138 ൽ ബാറ്റിംങ് അവസാനിപ്പിക്കേണ്ടി വന്നു ബംഗളൂരുവിന്. മറുപടി ബാറ്റിംങിന് ഇറങ്ങിയ കൊൽക്കത്തേയ്ക്ക് വേണ്ടി ശുഭ്മാൻ ഗില്ലും, വെങ്കിടേഷ് അയ്യരും മികച്ച പ്രകടനം നടത്തി. ആറു വിക്കറ്റ് നഷ്ടമാക്കി ബംഗളൂരുവിന്റെ സ്‌കോർ കൊൽക്കത്ത മറികടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബംഗളൂരുവിന് വേണ്ടി ദേവ്ദത്ത് 18 പന്തിൽ 21 ഉം, കോഹ്ലി 33 പന്തിൽ 39 ഉം റൺസ് നേടി. മാക്‌സ് വെൽ 15 ഉം, ഡിവില്ലിയേഴ്‌സ് 11 ഉം, ഷഹ്ബാസ് അഹമ്മദ് 13 ഉം റൺ മാത്രമാണ് നേടിയത്. കഴിഞ്ഞ കളിയിലെ ഹീറോ ഭരത് അടക്കം മറ്റാർക്കും ബംഗളൂരു നിരയിൽ രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല. മറുപടി ബാറ്റിംങ്ങിൽ പതിഞ്ഞ താളത്തിലായിരുന്നു കൊൽക്കത്തയുടെ ഓപ്പണർമാരുടെ ബാറ്റിംങ്. 29 റണ്ണുമായി ശുഭ്മാൻ ഗില്ലും, 26 റണ്ണുമായി വെങ്കിടേഷ് അയ്യരും തിളങ്ങിയെങ്കിലും 79 ന് മൂന്ന് എന്ന നിലയിൽ പരുങ്ങിയത് കാര്യങ്ങൾ കുഴപ്പത്തിലാക്കി. എന്നാൽ, 23 റണ്ണെടുത്ത് നിതീഷ് റാണയും, 26 റണ്ണെടുക്കാൻ മൂന്നു സിക്‌സറുകൾ പറത്തിയ സുനിൽ നരൈനും ചേർന്ന് വിജയം എളുപ്പമാക്കി.

Hot Topics

Related Articles