കോട്ടയം മൂലവട്ടത്ത് ട്രെയിനിൽ നിന്ന് വീണ് പത്തു വയസുകാരൻ മരിച്ചു: മരിച്ചത് മലപ്പുറം സ്വദേശി

കോട്ടയം: മൂലവട്ടം ട്രെയിനിൽ നിന്ന് വീണ് പത്ത് വയസുകാരൻ മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം കുണ്ടൻതൊടിക സിദിഖിൻ്റെ മകൻ മുഹമ്മദ് ഇഷാനാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ മൂലവട്ടം റെയിൽവേ മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം.

Advertisements

തിരുവനന്തപുരത്ത് വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു കുടുംബം. തിരുവനന്തപുരം – നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ മലപ്പുറത്തേയ്ക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇതിനിടെ മൂലേടം – മാടമ്പുകാട് ഭാഗത്ത് വച്ച് ട്രെയിനിൻ്റെ ബാത്ത് റൂമിൽ പോയ കുട്ടി കാൽ വഴുതി ട്രെയിനിൽ നിന്നും വീഴുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടി വീഴുന്നത് കണ്ട് ബന്ധുക്കൾ ചങ്ങല വലിച്ചതോടെ മീറ്ററുകൾ മാറിയാണ് ട്രെയിൻ നിർത്തിയത്. ഒരു കുടുംബത്തിലെ 13 അംഗ സംഘം തിരുവനന്തപുരത്തെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മലപ്പുറം മമ്പാട്ടേയ്ക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ പ്രദേശത്തെ കലുങ്കിനടിയിൽ നിന്നും മൃതദേഹം കണ്ടെത്തി. തുടർന്ന് പ്രദേശവാസിയുടെ വാഹനത്തിൽ മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Hot Topics

Related Articles