റാന്നി: റാന്നിക്കാരുടെ ആഗ്രഹങ്ങൾക്ക് പണം ഇനി തടസം നിൽക്കില്ല. റാന്നിയിലെ സാധാരണക്കാരുടെ ആഗ്രങ്ങൾ സ്വർണം കൊണ്ട് യാഥാർത്ഥ്യമാക്കാൻ അച്ചായൻസ് ഗോൾഡ് എത്തുന്നു. അച്ചായൻസ് ഗോൾഡിന്റെ 41 ആം ഷോറൂം ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് റാന്നിയിൽ ഉദ്ഘാടനം ചെയ്യും. അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും സിനിമാ താരം ആശാ ശരത്തും ചേർന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്യുന്നത്. അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ ഭദ്രദീപ പ്രകാശനം നടത്തും. പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്നും നറക്കെടുക്കപ്പെടുന്ന 15 പേർക്ക് 10000 രൂപ വീതം സമ്മാനം ലഭിക്കും. റാന്നി ഗോൾഡൻ ഹൈപ്പർമാർക്കറ്റിന്റെ എതിർവശത്ത് അതുല്യ റോഡിൽ ഇട്ടിയപ്പാറ ലിയാ സ്ക്വയറിലാണ് പുതിയ ഷോറൂം പ്രവർത്തനം ആരംഭിക്കുന്നത്. പരിപാടിയുടെ ഭാഗമായി പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന വയലിൻ ഫ്യൂഷനും വാട്ടർ ഡ്രംസും ഫ്യൂഷൻ ചെണ്ടയും അരങ്ങേറും.
റാന്നിക്കാർക്ക് ഇനി ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കാൻ പണം തടസമാകില്ല; അച്ചായൻസ് ഗോൾഡ് 41 ആം ഷോറൂം ഫെബ്രുവരി 13 ന് സിനിമാതാരം ആശാ ശരത്തും അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്യും; ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന 15 പേർക്ക് 10000 രൂപ സമ്മാനം


