മുംബൈയിൽ റോഡരികിൽ കിടന്നുറങ്ങിയിരുന്ന രണ്ടു വയസ്സുകാരിക്ക് നേരെ കാർ പാഞ്ഞു കയറി : ദാരുണാന്ത്യം

മുംബൈ:റോഡരികിൽ കിടന്ന് ഉറങ്ങിയിരുന്ന രണ്ടു വയസ്സുകാരിക്ക് നേരെ കാർ പാഞ്ഞു കയറി ദാരുണന്ത്യം.മുംബൈ കലാച്ചോവ്കിയിൽ നടന്ന അപകടത്തിൽ വചൻദാരാണ് കൊല്ലപ്പെട്ടത്. 11 വയസുകാരനായ സഹോദരൻ ഷൈലു വജന്‍ദാർ ഗുരുതരമായി പരിക്കേറ്റു.പ്രശസ്തമായ ലാല്‍ബഗ്ച രാജാ ഗണപതി മണ്ഡപത്തിന് മുന്നിലാണ് അപകടം നടന്നത്. കാറിന്റെ അമിത വേഗതയാണ് ദുരന്തത്തിന് കാരണമായത് എന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും കെ.ഇ.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. പരിക്കേറ്റ ഷൈലു ചികിത്സയിലാണ്.അപകടം വരുത്തിയ കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Advertisements

Hot Topics

Related Articles