വീട്ടുജോലിക്കാരിയായ തമിഴ്‌നാട് സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമം: കൊച്ചിയിൽ 52 കാരൻ പിടിയിൽ

കൊച്ചി: വീട്ടുജോലിക്കാരിയായ തമിഴ്‌നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 52കാരന്‍ പിടിയില്‍. അത്താണി സെന്റ് ആന്റണീസ് ചര്‍ച്ചിന് മുന്‍വശം പടിയഞ്ചേരി വീട്ടില്‍ പി വി  സാബു (52) ആണ് പിടിയിലായത്. തൃക്കാക്കര മുന്‍സിപ്പാലിറ്റി പരിധിയിലുളള വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് സാബു.

Advertisements

ദേശീമുക്ക് തോപ്പില്‍ ഭാഗത്തെ ഫ്‌ലാറ്റില്‍ മാലിന്യം ശേഖരിക്കാന്‍ ചെന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി മാലിന്യം കൊണ്ട് വന്ന് വാഹനത്തില്‍ ഏല്‍പ്പിച്ച ശേഷം തിരികെ പോയി ബക്കറ്റ് കഴുകുന്ന സമയത്തായിരുന്നു സംഭവം. ഇയാളെ കാക്കനാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles