അധ്യാപകനെതിരായ വ്യാജ പീഡന പരാതിയിൽ പ്രതികരിച്ച് മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ

ഇടുക്കി:കോളേജ് അധ്യാപകനെതിരായ വ്യാജ പീഡന പരാതിയിൽ പ്രതികരിച്ച് മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ. പ്രൊഫസർ ആനന്ദ് വിശ്വനാഥൻ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരാതിയുമായി സിപിഎമ്മിനോ തനിക്കോ ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പരാതി നൽകിയ ശേഷം വിദ്യാർത്ഥിനികൾ തന്നെ സമീപിച്ചിരുന്നുവെന്നും, അധ്യാപകൻ പിന്നീട് ക്രൂരമായി പെരുമാറുന്നുവെന്ന് അവർ ആരോപിച്ചതിനെത്തുടർന്ന് അന്നത്തെ പ്രിൻസിപ്പാളുമായി സംസാരിച്ചിരുന്നുവെന്നും രാജേന്ദ്രൻ വ്യക്തമാക്കി.

Advertisements

അതേസമയം, തനിക്കെതിരെ വ്യാജ പീഡനക്കേസിന് പിന്നിൽ എസ്. രാജേന്ദ്രൻ തന്നെയാണെന്നാരോപിച്ച് ഇടുക്കി മൂന്നാർ ഗവൺമെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവി പ്രൊഫസർ ആനന്ദ് വിശ്വനാഥൻ രംഗത്തെത്തിയിരുന്നു.2014 സെപ്റ്റംബർ 5-നാണ് സംഭവത്തിന് തുടക്കമായത്. അന്നത്തെ പരീക്ഷയുടെ അവസാന നിമിഷങ്ങളിൽ ഹാളിൽ പ്രവേശിച്ച പ്രൊഫ. ആനന്ദ്, കോപ്പിയടി കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. പതിനാറാം തീയതിയാണ് തനിക്കെതിരെ വിദ്യാർത്ഥിനികൾ പരാതി നൽകിയിട്ടുണ്ടെന്ന് അറിഞ്ഞത്. പരാതിയുടെ രചന സിപിഎം പാർട്ടി ഓഫീസിലായിരുന്നുവെന്നും, അതിന്റെ വിശദാംശങ്ങൾ വിദ്യാർത്ഥിനികൾ തന്നെ കോടതിയിൽ മൊഴി നൽകിയതാണെന്നും അദ്ദേഹം ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാർട്ടി നേതൃത്വവും എസ്എഫ്ഐ പ്രവർത്തകരും ചേർന്നുണ്ടാക്കിയ കൃത്രിമ കേസ് വഴിയാണ് തനിക്കെതിരെ നീക്കങ്ങൾ നടന്നതെന്നും, അത് ഉന്മൂലനം ചെയ്യാനുള്ള ശ്രമമായിരുന്നുവെന്നും ആനന്ദ് ആരോപിച്ചു.10 വർഷം നീണ്ടുനിന്ന കേസിൽ 3 വർഷം ജയിലിൽ കഴിഞ്ഞ അദ്ദേഹം, ഒടുവിൽ കുറ്റവിമുക്തനായി. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയാണ് വെറുതെ വിട്ടത്.

Hot Topics

Related Articles