കണ്ണൂർ :ഗോവിന്ദച്ചാമി ജയിലിന്റെ അഴി മുറിച്ച് ചാടിയത് സാധാരണ കാര്യമല്ലെന്ന് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. കണ്ണൂർ സെൻട്രൽ ജയിലിലെ സെല്ലിന്റെ കമ്പി മുറിക്കാൻ ഉപയോഗിച്ച ആയുധം സംബന്ധിച്ച് അവ്യക്തതയുണ്ടെന്നും, അത്രയും ബലമുള്ള കമ്പി ചെറിയ ഉപകരണങ്ങൾ കൊണ്ട് മുറിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസിനൊപ്പം ജയിൽ സന്ദർശിച്ചതിന് ശേഷമാണ് ജസ്റ്റിസ് രാമചന്ദ്രൻ നായർ പ്രതികരിച്ചത്. “നാലു കമ്പികളുടെ രണ്ടു അറ്റവും വലിയ വൈദഗ്ധ്യത്തോടെയാണ് മുറിച്ചിരിക്കുന്നത്. ഇത്രയും ദിവസമെടുത്തിട്ടും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടില്ലെന്നത് ഗുരുതര വീഴ്ചയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണൂർ ജയിലിന്റെ ഭിത്തികൾക്കും സൗകര്യങ്ങൾക്കും വലിയ പരിഷ്കാരം ആവശ്യമാണ്,” – അദ്ദേഹം പറഞ്ഞു.ഗോവിന്ദച്ചാമിയുടെ ജയിലുചാട്ടവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചകളും അന്വേഷണ സമിതി വിലയിരുത്തി. ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നു. രണ്ടു ദിവസത്തോളം ജയിലിൽ നടത്തിയ പരിശോധനയ്ക്കുശേഷമാണ് സംഘം റിപ്പോർട്ട് തയ്യാറാക്കുന്നത്.
സംസ്ഥാനത്തെ ജയിലുകളുടെ സമഗ്രസാഹചര്യം പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം രണ്ടംഗ അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.