അമ്മയെ പലതവണ ബലാത്സംഗം ചെയ്ത മകന്‍ പിടിയില്‍: ‘മുൻ ബന്ധങ്ങൾക്ക്’ അച്ഛനെ ചതിച്ചതിനുള്ള ശിക്ഷയെന്ന് യുവാവ്

ന്യൂഡൽഹി ∙ സ്വന്തം അമ്മയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച 39കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 65 കാരിയായ അമ്മയുടെ ‘മുന്‍ ബന്ധങ്ങള്‍ക്ക് ശിക്ഷിക്കാനാണ്’ താന്‍ ഇങ്ങനെ ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

Advertisements

പോലീസിന്റെ വിവരമനുസരിച്ച്, 65 കാരിയായ സ്ത്രീയെ രണ്ട് പ്രാവശ്യം വീടിനുള്ളിൽ പൂട്ടി പ്രതി ബലാത്സംഗം ചെയ്തിട്ടുണ്ട്. 25 കാരിയായ മകളോടൊപ്പം അമ്മ ഹൗസ് ഖാസി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.സൗദി അറേബ്യയിലെ തീർത്ഥാടനം കഴിഞ്ഞ് കുടുംബം മടങ്ങിയെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണം.സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി വിരമിച്ച ഭര്‍ത്താവിനും ഇളയ മകള്‍ക്കും പ്രതിയായ മകനുമൊപ്പം താമസിച്ചുവരികയായിരുന്നു 65 കാരി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാഹിതയായ മകൾ കുടുംബസമേതം അടുത്ത വീട്ടിലായിരുന്നു താമസം.ജൂലൈ 17-ന് അമ്മ, അച്ഛൻ, ഇളയ മകൾ എന്നിവർ തീർത്ഥാടനത്തിന് പോയപ്പോൾ, പ്രതി പിതാവിനെ വിളിച്ച് ഉടൻ മടങ്ങിവരാൻ ആവശ്യപ്പെടുകയും അമ്മയെ വിവാഹമോചനം ചെയുകയും വേണമെന്ന് പോലീസ് പറയുന്നു.ഓഗസ്റ്റ് 1-ന് കുടുംബം തിരിച്ചെത്തിയപ്പോഴാണ് ആദ്യത്തെ ആക്രമണം. അമ്മയെ ഒരു മുറിയിൽ പൂട്ടി, ബുർഖ അഴിക്കാൻ നിർബന്ധിച്ച് മർദ്ദിച്ചുവെന്നാണ് പരാതി. “കുട്ടിക്കാലത്ത് തന്നെ നശിപ്പിച്ചു” എന്നാണ് അമ്മയോട് പ്രതി പറഞ്ഞതെന്നും പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.സ്ത്രീ പിന്നീട് മകളുടെ വീട്ടിൽ അഭയം തേടി. എന്നാൽ ഓഗസ്റ്റ് 11-ന് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ വീണ്ടും പ്രതി പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു. രാത്രി 9.30ഓടെ അമ്മയോട് സ്വകാര്യമായി സംസാരിക്കണമെന്ന് പറഞ്ഞാണ് ഇയാൾ കുടുംബത്തെ ഒഴിവാക്കിയത്. ഓഗസ്റ്റ് 14-ന് പുലർച്ചെ 3.30ഓടെ വീണ്ടും അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു

പിന്നീട് സ്ത്രീ ഇളയ മകളോട് രഹസ്യമായി വിവരം വെളിപ്പെടുത്തി. മകളുടെ പ്രോത്സാഹനത്തോടെയാണ് അമ്മ പോലീസിൽ പരാതി നൽകിയത്.

Hot Topics

Related Articles