കൊച്ചി:രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസമാകുന്ന തരത്തില്‍ ജി.എസ്.ടി നിരക്കുകളില്‍ വന്‍ ഇളവ് പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സാധാരണക്കാര്‍ ഉപയോഗിക്കുന്ന അവശ്യ ഉപഭോഗ സാധനങ്ങളില്‍ നികുതി 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുകയും കണ്‍സ്യൂമര്‍ ഉത്പന്നങ്ങളില്‍ 28 ശതമാനം നികുതി 18 ശതമാനമാക്കുകയും ചെയ്യുമെന്നതാണ് പ്രഖ്യാപനം.സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെ ആറ് സംസ്ഥാന മന്ത്രിമാരടങ്ങുന്ന സമിതിയും പരിഷ്കരണത്തിന് അനുമതി നല്കി. അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷത്വത്തില്‍ രണ്ട് ദിവസത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ആരംഭിച്ചു.
പ്രധാന പരിഷ്കരണങ്ങള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിലുള്ള ജി.എസ്.ടി സ്ളാബുകള്‍ നാലില്‍നിന്ന് രണ്ടായി കുറക്കും.12% , 28% സ്ളാബുകള്‍ ഒഴിവാക്കി 5% , 18% സ്ളാബുകള്‍ മാത്രം നിലനിര്‍ത്തും.12 ശതമാനത്തിലുള്ള ഭൂരിഭാഗം (99%) ഉത്പന്നങ്ങള്‍ക്കും ഇനി 5% നികുതി മാത്രം.28 ശതമാനം നികുതി ചുമത്തിയിരുന്ന ഭൂരിഭാഗം കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്ക് ഇനി 18% ജി.എസ്.ടി.
വില കുറയുന്ന ഉത്പന്നങ്ങള്‍
ടാല്‍കം പൗഡര്ടൂത്ത്പേസ്റ്റ്,
ബ്രഷ്നെയ്യ്,
വെണ്ണകംപ്യൂട്ടര്,
പാക്കേജ് ജ്യൂസ്കണ്സ്യൂമര് ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്ചെറു ഹൈബ്രിഡ് കാറുകള്‍
ഉത്സവകാല ഉപഭോഗത്തിന് ഗുണം
നവരാത്രി, ദീപാവലി തുടങ്ങിയ ഉത്സവകാലത്ത് ഉപഭോക്തൃ വിപണിയില്‍ പുതു ഊര്‍ജ്ജം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ വര്‍ധനയില്‍ വലയുന്ന സാമ്ബത്തിക മേഖലയ്ക്ക് ഈ പരിഷ്കരണം വലിയ ആശ്വാസമാകും.ഒക്ടോബറില്‍ പ്രാബല്യത്തില്ജി.എസ്.ടി പരിഷ്കരണത്തിന്റെ അന്തിമ തീരുമാനം ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരാനാണ് സാധ്യത.