ആർപ്പുക്കര : കരിപ്പൂത്തട്ട് നാലുതോട് റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ ഒന്നാം വാർഷിക സമ്മേളനം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു.നാടിന്റെ വികസന പ്രവർത്തനങ്ങളിൽ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ പങ്കു വലുതാണെന്ന് ഡോ. റോസമ്മ സോണി
പറഞ്ഞു. നാലുതോട് റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് ബിനോയ് തോമസ് നാടുക്കാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ചു മനോജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്സി കെ. തോമസ്, അന്നമ്മ മാണി,വാർഡ് മെമ്പർ ടി. എം. ഷിബുകുമാർ, അസോസിയേഷൻ ഭാരവാഹികളായ ജോൺ ഫിലിപ് കോട്ടപറമ്പിൽ,ലജീവ് ഇ. കെ,മോഹനൻ ടി. കെ,മധു മഴനിൽവാസ് എന്നിവർ പ്രസംഗിച്ചു.ലൈബ്രറി കെട്ടിടം പണിയുവാൻ നാലു സെന്റ് സ്ഥലം സൗജന്യമായി നൽകിയ ത്രേസ്യാമ്മ ജോസഫ് മൂന്നുകണ്ടത്തിലിനെ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ആദരിച്ചു. നാലുതോടിന്റെ സമീപത്തുള്ള പ്രദേശങ്ങളിൽ നടപ്പിലാക്കണ്ട വികസന പദ്ധതികളുടെ രൂപരേഖ അസോസിയേഷൻ പ്രസിഡന്റ് ബിനോയ് തോമസിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ജില്ലാ പഞ്ചായത്ത് മെമ്പർക്ക് നൽകി. തുടർന്ന് വിവിധ കലാ പരിപാടികൾ നടത്തി.