റവന്യൂ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്: കളക്ട്രേറ്റിന് മുമ്പിൽ നടന്ന പ്രതിഷേധ സദസ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു

കോട്ടയം: റവന്യു വകുപ്പിലെ ഓൺലൈൻ സ്ഥലമാറ്റം അട്ടിമറിക്കുവാനുള്ള നീക്കത്തിനെതിരെയും റവന്യു വകുപ്പിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചും കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സതീഷ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.

Advertisements

സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു , ജില്ലാ സെക്രട്ടറി വി.പി.ബോബിൻ , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.പി വിനോദ് , അക്ഷറഫ് ഇറി വേരി , അക്ഷറഫ് പറപ്പള്ളിൽ , സോജോ തോമസ് ,സഞ്ജയ് എസ് നായർ, റവന്യു വകുപ്പ് ജില്ലാ കൺവീനർ ജെ ജോബിൻസൺ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റോജൻ മാത്യു , പി എച്ച് ഹാരിസ് മോൻ , സെലസ്റ്റിൻ സേവ്യർ , ബെന്നി ജോർജ് , പി.സി മാത്യു , കണ്ണൻ ആൻഡ്രസ്സ് ,കെ സി ആർ തമ്പി , ജില്ലാ ഭാരവാഹികളായ അനൂപ് പ്രാപ്പുഴ ,എ. ജി പോൾ , ബിജു ആർ , റോബി ജെ , അജേഷ് പി.വി. ,സ്മിത രവി , എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles