സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ്; പത്തനംതിട്ട ജില്ലാ സമ്മേളനവും കമ്മറ്റികളുടെ രൂപീകരണവും 16 ന്; സ്വാഗത സംഘം രൂപീകരിച്ചു

പത്തനംതിട്ട: സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് പത്തനംതിട്ട ജില്ലാ സമ്മേളനവും വിവിധ കമ്മറ്റികളുടെ രൂപീകരണവും ഒക്ടോബർ 16-ാം തീയതി രാവിലെ 9 മണി മുതൽ അടൂർ പാണം തുണ്ടിൽ ഓഡിറ്റോറിയത്തിൽ നടക്കും. സ്വാഗത സംഘം ചെയർമാൻ രഞ്ജിത്ത് പി ചാക്കോ അദ്ധ്യക്ഷത വഹിക്കും.

എസ് എച്ച് ആർ ദേശീയ ചെയർമാൻ എം എം ആഷിഖ് ജി യോഗം ഉദ്ഘാടനം നിർവ്വഹിക്കും. യോഗത്തിൽ
നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിശിഷ്ടാതിഥിയും എസ് എച്ച് ആർ ദേശീയ ജനറൽ സെക്രട്ടറിയും റിട്ട. സൂപ്രണ്ട് ഓഫ് പൊലീസ് ഡോ.പി.കെ. വിജയപ്പൻ മുഖ്യപ്രാസംഗികനായിരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുജീബ് അഹമ്മദ്, എം നെസ്‌ല, സുനിൽ ദത്ത് സുകുമാരൻ, ഷെജിൻ മേത്തർ, കെ റ്റി അബ്ദുൾ റഹ്മാൻ, അഡ്വ. ഹനീസ് മനയ്ക്കൽ, ഫിലിക്‌സ് കാർഡോസ്, അഷറഫ് കണ്ണനല്ലൂർ, ഡോ.രാമഭദ്രൻ, അഡ്വ.ഹസീന മുനീർ എന്നിവർ ആശംസകൾ നേരുകയും ചെയ്യുമെന്ന് എസ് എച്ച് ആർ സ്വാഗത സംഘത്തിനു വേണ്ടി ചെയർമാൻ രഞ്ജിത്ത് പി ചാക്കോയും കൺവീനർ സിനി അനിലും അറിയിച്ചു.

Hot Topics

Related Articles