ഹമാസ് പ്രവര്‍ത്തകര്‍ പോരാളികളോ സ്വാതന്ത്ര്യസമര സേനാനികളോ അല്ല ;  തീവ്രവാദികളാണ് ; ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ലണ്ടൻ : ഭീകരാക്രമണത്തിനിരയായ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ഹമാസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഹമാസ് പ്രവര്‍ത്തകര്‍ പോരാളികളോ സ്വാതന്ത്ര്യസമര സേനാനികളോ അല്ല, മറിച്ച്‌ തീവ്രവാദികളാണെന്ന് ഋഷി സുനാക് പറഞ്ഞു. ഭീകരാക്രമണത്തെത്തുടര്‍ന്ന് ഗാസയില്‍ പ്രത്യാക്രമണം നടത്തിയ ഇസ്രയേലിന് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Advertisements

ലണ്ടനിലെ ഫിഞ്ച്‌ലി യുണൈറ്റഡ് സിനഗോഗില്‍ പ്രാര്‍ഥനയ്ക്ക് ഒത്തുചേര്‍ന്ന ജൂതസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഋഷി സുനാക്. ഭീകരമായ ഈ ആക്രമണത്തിന് പൂര്‍ണ ഉത്തരവാദികള്‍ ഹമാസിനെ പിന്തുണയ്ക്കുന്ന ആളുകളാണെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“വരാനിരിക്കുന്ന ദിവസങ്ങളും ആഴ്‌ചകളും വളരെ പ്രയാസകരമായി തുടരും. എന്നാല്‍ ഞങ്ങള്‍ ഇസ്രയേലിനൊപ്പം നില്‍ക്കുന്നു. ഇന്ന് മാത്രമല്ല, നാളെ മാത്രമല്ല, എല്ലായ്‌പ്പോഴും ഞാൻ നിങ്ങളോടൊപ്പം നില്‍ക്കും.’- സുനക് പറഞ്ഞു.

Hot Topics

Related Articles