തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ മുംബൈയ്ക്ക് വീണ്ടും തിരിച്ചടി;ബുമ്രയും രോഹിത്തും ഇനിയുള്ള മത്സരങ്ങളില്‍ കളിച്ചേക്കില്ല

സ്പോർട്സ് ഡെസ്ക് : തുടര്‍ തോല്‍വികളെത്തുടര്‍ന്ന് ഐപിഎല്ലിലെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വെള്ളത്തിലായ മുംബൈ ഇന്ത്യൻസിന് അടുത്ത പ്രഹരമായി രോഹിത് ശര്‍മയുടെ പരിക്ക്.ഇന്നലെ കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ ഇംപാക്‌ട് സബ്ബായി ബാറ്റിംഗിനിറങ്ങിയ രോഹിത്തിന് നേരിയ പുറംവേദന അനുഭവപ്പെട്ടിരുന്നു. അതിനാലാണ് ഫീല്‍ഡിംഗിനിറങ്ങാതെ ബാറ്റിംഗിന് മാത്രം രോഹിത് ഇറങ്ങിയത്. ഈ സാഹചര്യത്തില്‍ ടി20 ലോകകപ്പ് കൂടി കണക്കിലെടുത്ത് രോഹിത് മുംബൈയുടെ ഇനിയുള്ള മത്സരങ്ങളില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച മുംബൈക്ക് ഇനി മൂന്ന് മത്സരങ്ങള്‍ കൂടിയാണ് സീസണില്‍ അവശേഷിക്കുന്നത്. ഇതില്‍ മൂന്നില്‍ ജയിച്ചാലും പ്ലേ ഓഫില്‍ എത്താനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്. ഈ സാഹചര്യത്തില്‍ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് രോഹിത്തിന് അടുത്ത മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് കരുതുന്നത്. രോഹിത്തിന്‍റെ പരിക്ക് വഷളായാല്‍ അത് ഇന്ത്യയുടെ ലോകകപ്പ് തയാറെടുപ്പുകളെ ബാധിക്കുമെന്നതിനാലണിത്. അതേസമയം, മിന്നും ഫോമിലുള്ള പേസര്‍ ജസ്പ്രീത് ബുമ്രക്കും അടുത്ത മത്സരങ്ങളില്‍ വിശ്രമം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.ടി20 ലോകകപ്പ് കണക്കിലെടുത്ത് ബുമ്രക്ക് വിശ്രമം അനുവദിക്കാന്‍ മുംബൈ ടീം മാനേജ്മെന്‍റ് തയ്യാറാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Hot Topics

Related Articles