പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിക്കൊപ്പം ‘റൊമാന്റിക്’ ഫോട്ടോഷൂട്ട്; പ്രധാനാധ്യാപികയ്‌ക്കെതിരെ പരാതി

ബാംഗളൂരു: പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പ്രചരിച്ചതോടെ കര്‍ണാടകയില്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപികയ്ക്കെതിരെ പരാതി.

പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പെമെടുത്ത ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. കര്‍ണാടകയിലെ ചിന്താമണി മുരുഗമല്ല ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂള്‍ പ്രധാനാധ്യാപികയും പത്താം ക്ലാസ് വിദ്യാര്‍ഥിയും ചേര്‍ന്നുള്ള ചിത്രങ്ങളാണ് പ്രചരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദ്യാര്‍ഥി അധ്യാപികയെ ചുംബിക്കുന്നതും അധ്യാപിക തിരിച്ചു ചുംബിക്കുന്നതും വിദ്യാര്‍ഥി അധ്യാപികയെ എടുത്തുയര്‍ത്തുന്നതുമെല്ലാം പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട് . ഇരുവരും കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളുമുണ്ട്. ചിത്രങ്ങള്‍ പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

ഇതിന് പിന്നാലെ സ്കൂളിലെത്തി വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ അധ്യാപികയുടെ പ്രവൃത്തി ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. അധ്യാപികയുടെ പെരുമാറ്റത്തെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം വേണമെന്നാണ് അവരുടെ ആവശ്യം.

ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ (ബി.ഇ.ഒ.)ക്കാണ് പരാതി നല്‍കിയത്. അധ്യാപികയ്ക്കെതിരെ എത്രയും പെട്ടെന്ന് നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പരാതിയെത്തുടര്‍ന്ന് ബി.ഇ.ഒ. സ്കൂളിലെത്തി വിവരങ്ങള്‍ രേഖപ്പെടുത്തി.

Hot Topics

Related Articles