എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി തകരാർ; ക്ലാവ് പിടിച്ച ഇലക്ട്രിക് ഉപകരണങ്ങളെ പഴിച്ച് കെഎസ്ഇബി

തിരുവനന്തപുരം : എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി തകരാറില്‍ ഉത്തരവാദിത്വത്തില്‍ നിന്ന് കയ്യൊഴിഞ്ഞ് വകുപ്പുകള്‍. ആശുപത്രിയിലെ ക്ലാവ് പിടിച്ച ഇലക്‌ട്രിക് ഉപകരണങ്ങളാണ് വൈദ്യുതി നിലയ്ക്കാൻ കാരണമായതെന്നാണ് കെഎസ്‌ഇബി ആരോപിക്കുന്നത്. സംഭവത്തില്‍ ഡി എംഇ അന്വേഷണം തുടരുകയാണ്.

Advertisements

ജീവൻ വെച്ച്‌ പന്താടിയുള്ള വീഴ്ചയില്‍ ഉത്തരവാദിത്തമേല്‍ക്കാൻ ആരുമില്ല. ഇന്നലെ രാത്രി നാല് മണിക്കൂറോളം നീണ്ട പ്രതിസന്ധി ഇന്ന് രാവിലെയോടെയാണ് പൂർണമായും ഒഴിഞ്ഞത്. ജനറേറ്ററിന്റെ സഹായമില്ലാതെ വൈദ്യുതി എല്ലായിടത്തും സ്ഥാപിച്ചതായി സൂപ്രണ്ട് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചില അറ്റക്കുറ്റപ്പണികള്‍ ബാക്കിയുണ്ട്. വൈദ്യുതി തടസപ്പെടാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. ഇന്നലെ ഉണ്ടായ പ്രതിസന്ധിക്ക് കാരണം ആശുപത്രിയിലെ ഇലക്‌ട്രിക് വിഭാഗത്തിനുണ്ടായ വീഴ്ചയെന്നാണ് കെഎസ്‌ഇബി വാദം. ഇലക്‌ട്രിക് റൂം ഭൂമിക്കടിയില്‍ ആയതിനാല്‍ ഈർപ്പം കൂടി ഉപകരണങ്ങള്‍ ക്ലാവ് പിടിക്കാൻ ഇടയായി. ആശുപത്രിക്ക് പുതുതായി കിട്ടിയ ജനറേറ്റർ കമ്മീഷൻ ചെയ്യാത്തതും പ്രതിസന്ധി കൂട്ടിയെന്ന് കെഎസ്‌ഇബി വിശദീകരിക്കുന്നു.

Hot Topics

Related Articles