തിരുവനന്തപുരം : ശബരിമല വിമാനത്താവളത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.പദ്ധതിക്കു കേന്ദ്രാനുമതി ലഭിച്ചതോടെ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ട്‘-ന്റെ പുതിയ എപ്പിസോഡില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ മാതൃകയില്‍ സര്‍ക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹകരണത്തോടെയാകും ശബരിമല വിമാനത്താവളവും പൂര്‍ത്തിയാക്കുകയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്തെ ഗതാഗത മേഖലയില്‍ വലിയ മാറ്റമാണുണ്ടായിരിക്കുന്നതെന്ന് റോഡ്, ജലഗതാഗത മേഖലയിലെ നവീന പദ്ധതികള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. നാട്ടിൻപുറങ്ങളിലുള്ള റോഡുകളടക്കം മികച്ച നിലവാരത്തിലെത്തിയിട്ടുണ്ട്. കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തെ മറ്റു 40 ഓളം നഗരങ്ങളില്‍ നടപ്പാക്കാൻ കഴിയുന്ന മികച്ച മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.