ശബരിമലയിലെ ചെമ്പോല വ്യാജമാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം; ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കി ക്രൈംബ്രാഞ്ച്; ചെമ്പ് തകിടിന്റെയും ലിഖിതത്തിന്റെയും പ്രായം പരിശോധിക്കുന്ന കാര്‍ബണ്‍ ഡേറ്റിങ് പരിശോധന ഉടന്‍

തിരുവനന്തപുരം: ശബരിമലയിലെ ചെമ്പോല വ്യാജമാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ക്രൈംബ്രാഞ്ച്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. നേരത്തെ തന്നെ ചെമ്പോലയുമായി ബന്ധപ്പെട്ട് പരാതികളുയര്‍ന്നിരുന്നു. ശബരിമലയിലെ ആചാരങ്ങളെ ഹനിക്കാന്‍ വ്യാജ രേഖകളുണ്ടാക്കിയെന്നും പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോണ്‍സന്‍ മാവുങ്കല്‍ കൃത്യത്തിന് കൂട്ട്‌നിന്നുവെന്നുമാണ് പ്രധാന ആരോപണം.

Advertisements

കാലപ്പഴക്കം നിര്‍ണ്ണയിച്ച് റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍ സാധിക്കൂ എന്നതിനാലാണ് ക്രൈംബ്രാഞ്ച് അടിയന്തിര ഇടപെടല്‍. ദിനംപ്രതി നിരവധി പരാതികള്‍ ലഭിക്കുന്നതും ക്രൈംബ്രാഞ്ചിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുണ്ട്. ചെമ്പ് തകിടിന്റെയും ലിഖിതത്തിന്റെയും പ്രായം പരിശോധിക്കുന്ന കാര്‍ബണ്‍ ഡേറ്റിങ് പരിശോധന, രാജമുദ്രയിലടക്കം പന്തളം കൊട്ടാരം ഉന്നയിക്കുന്ന സംശയങ്ങള്‍ എന്നിവ പ്രധാനമായും പരിശോധിക്കും.

Hot Topics

Related Articles