വെണ്ണിക്കുളം, മല്ലപ്പള്ളി മേഖലകളിലെ അനധികൃത പാര്‍ക്കിങ്; ഗതാഗതക്കുരുക്ക് രൂക്ഷം

മല്ലപ്പള്ളി: വെണ്ണിക്കുളം, മല്ലപ്പള്ളി മേഖലകളിലെ അനധികൃത പാര്‍ക്കിങ് കാരണം വലയുന്നത് യാത്രക്കാര്‍. അനധികൃത പാര്‍ക്കിംഗ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. തിരുവല്ല റോഡിലും വെണ്ണിക്കുളം കവലയിലും സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍പടിയുമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട് നട്ടം തിരിയുന്നത്. കിഴക്കന്‍ മേഖലയില്‍ നിന്ന് പാറ ഉല്‍പന്നങ്ങളുമായി എത്തുന്ന ടിപ്പര്‍ ലോറികളും വഴിമുടക്കികളാകുന്നുണ്ട്.

പഴയ പൊലീസ് സര്‍ക്കിള്‍ ഓഫിസിനു സമീപത്തെ കുത്തനെയുള്ള കയറ്റത്തില്‍ വരെ വാഹനങ്ങള്‍ അപകടകരമാം വിധം നിര്‍ത്തിയിടുന്നത് പതിവുകാഴ്ചയാണ്. കച്ചവടക്കാരും അധികൃതരും നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് വാഹനങ്ങളുടെ പാര്‍ക്കിങ് വര്‍ധിക്കാന്‍ കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.

Hot Topics

Related Articles