തരംതാഴ്ന്ന് യുവധാര; കരയുന്ന ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ചിത്രം മുഖമാസികയില്‍; പ്രതിഷേധവുമായി ആരാധകര്‍

തിരുവനന്തപുരം: ഡിവൈഎഫ്ഐ മുഖമാസിക യുവധാരയ്ക്ക് ഓണ്‍ലൈന്‍ സഖാക്കളില്‍ നിന്നുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ട്രാഫിക് നിയമലംഘനം നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തിയ മുഖചിത്രത്തിന് എതിരെയാണ് ആരാധകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമുള്‍പ്പെടെ രംഗത്തുവന്നിരിക്കുന്നത്.

Advertisements

‘അരാഷ്ട്രീയ ആള്‍ക്കൂട്ടത്തിന്റെ ഡിജിറ്റല്‍ വ്യവഹാരങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിവൈഎഫ്ഐയുടെ മുഖമാസികയില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ വരേണ്ടതുണ്ടോയെന്നാണ് പ്രധാന വിമര്‍ശനം. ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ആക്രമിക്കാനുള്ള സര്‍ക്കാര്‍ തന്ത്രത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐയുടെ നീക്കമെന്ന് ആരാധകരും സംശയം പ്രകടിപ്പിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നമ്മുടെ ആശയങ്ങളും ആദര്‍ശങ്ങളുമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ആയത് കൊണ്ട് സഖാക്കള്‍ വ്യക്തിഹത്യാ രൂപത്തില്‍ അവരുടെ ഫോട്ടോയും വാഹനവും ദുരുപയോഗം ചെയ്യുന്നതിനോട് തീര്‍ത്തും വിയോജിപ്പ് അറിയിക്കുന്നു എന്നാണ് മറ്റൊരു പ്രതികരണം.

Hot Topics

Related Articles