സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍ രാജന്‍ അന്തരിച്ചു

തൃശൂര്‍: സിപിഐ നേതാവും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ എന്‍ രാജന്‍ അന്തരിച്ചു.72 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്നാണ് മരണം. കേവിഡ് ബാധിച്ച് അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Advertisements

സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ അംഗമാണ് രാജന്‍. കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും ജില്ലാ പഞ്ചായത്തു വികസന സ്ഥിരംസമിതി മുന്‍ ചെയര്‍മാനുമായിരുന്നു. കെഎസ്ഇബിയില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്ത രാജന്‍ വിയ്യൂര്‍ സബ് സ്റ്റേഷന്‍ സബ് എന്‍ജിനീയറായാണു വിരമിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാര്യ: ഡോ. ഗിരിജ (റിട്ട. പ്രഫസര്‍, വൈദ്യരത്‌നം ആയുര്‍വേദ മെഡിക്കല്‍ കോളജ്, ഒല്ലൂര്‍). മക്കള്‍: ഹരിരാജന്‍, ശ്രീരാജന്‍. മരുമക്കള്‍: വീണ, ആര്‍ഷ. സംസ്‌കാരം ഇന്ന് ചെറുതുരുത്തി പുണ്യതീരത്ത്.

Hot Topics

Related Articles