നെടുമ്പാശേരിയില്‍ 42 ലക്ഷം രൂപയുടെ സൗദി റിയാല്‍ പിടികൂടി; പിടിയിലായത് ആലുവ സ്വദേശി; സ്വര്‍ണ്ണക്കടത്ത് ബന്ധവും സംശയിച്ച് അധികൃതര്‍

കൊച്ചി: ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്കു കടത്താന്‍ എത്തിച്ച 42 ലക്ഷം രൂപയുടെ സൗദി റിയാല്‍ പിടികൂടി. ദുബായിയിലേക്ക് പോകാനെത്തിയ ആലുവ സ്വദേശി മുഹമ്മദ് മുഹാദാണ് പിടിയിലായത്. ചെക് ഇന്‍ ബാഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സി. ബാഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് വിദേശ കറന്‍സി കണ്ടെത്തിയത്.

മുഹമ്മദ് സ്വര്‍ണ്ണക്കടത്ത്‌ സംഘത്തിലെ കണ്ണിയാണോയെന്നും സംശയിക്കുന്നുണ്ട്. ഇത്തരത്തില്‍ കടത്തിക്കൊണ്ടു പോകുന്ന വിദേശ കറന്‍സി ഉപയോഗിച്ച് ഗള്‍ഫില്‍നിന്നും സ്വര്‍ണം വാങ്ങി കേരളത്തിലേക്ക് കടത്തുന്നതായി അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.

Hot Topics

Related Articles