മയക്കുമരുന്ന് കേസ്; മലയാളിയായ ശ്രേയസ് നായര്‍ക്ക് ആര്യന്‍ ഖാനുമായി അടുത്ത ബന്ധം, ഒപ്പമിരുത്തി ചോദ്യംചെയ്യും

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ പ്രതിയായ മലയാളി ശ്രേയസ് നായരെ ആര്യന്‍ ഖാന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യും. ശ്രേയസ് നായര്‍ക്ക് ആര്യന്‍ ഖാനുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍സിബി പറഞ്ഞത്. സ്ഥിരമായി ഇയാള്‍ ലഹരി മരുന്ന് എത്തിച്ച് നല്‍കിയിരുന്നു. ഇടപാടുകള്‍ക്ക് വാട്ട്‌സ് ആപ്പ് ചാറ്റില്‍ കോഡ് ഭാഷ ഉപയോഗിച്ചു.

ലഹരി കടത്തുകാരനടക്കം രണ്ടുപേര്‍ കൂടി കേസില്‍ ഇന്ന് അറസ്റ്റിലായെന്നും എന്‍സിബി പറഞ്ഞു. കേസില്‍ ആര്യന്‍ ഖാന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളെ വ്യാഴാഴ്ച വരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Hot Topics

Related Articles