ശബരിമല സ്ത്രീ പ്രവേശന വിഷയം; പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചിട്ടില്ല

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും പൗരത്വ ഭേദഗതി നിയമത്തിലും നിയമാനുസൃതം പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സി.ഐ.എ, ശബരിമല വിഷയങ്ങളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചിട്ടില്ല. കേസുകളുടെ സ്വഭാവം പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

സി.ഐ.എ, ശബരിമല വിഷയങ്ങളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് നിയിമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പി.ടി.എ റഹീം എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Hot Topics

Related Articles