സംവിധായകന്‍ വിനയനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; നടപടി ത്രീഡി സിനിമയുടെ പേരില്‍ പണം തട്ടിയെന്ന കേസില്‍

തിരുവനന്തപുരം: ത്രിമാന (ത്രീഡി) സിനിമ നിര്‍മ്മാണത്തിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസില്‍ സംവിധായകന്‍ വിനയന് എതിരെ അന്വേഷണം. 1.4 കോടി രൂപ തട്ടിച്ചെന്ന പരാതിയില്‍ വിനയനെതിരെ പോലീസ് കേസെടുത്തു. എഫ്‌ഐആര്‍ ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി.

Advertisements

ഹോട്ടല്‍ വ്യവസായി വി.എന്‍ ബാബു നല്‍കിയ പരാതിയിലാണ് നടപടി. മാരാരിക്കുളം പോലീസാണ് പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

Hot Topics

Related Articles