കേന്ദ്ര ഭരണം സ്വകാര്യ മേഖലയ്ക്ക് തീറെഴുതി: എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി

കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ , കേന്ദ്ര ഭരണം പോലും സ്വകാര്യ മേഖലയ്ക്ക് തീറെഴുതിയതായി എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി പറഞ്ഞു. വൈദ്യുതി നിലയങ്ങള്‍ സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന മണ്ണെണ്ണ വിളക്ക് കത്തിച്ച് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

Advertisements

വിമാനത്താവങ്ങള്‍ മുതല്‍ റോഡുകള്‍ വരെ കേന്ദ്രം സ്വകാര്യമേഖലയ്ക്ക് കൈമാറുകയാണ്. രാജ്യത്തിന്റെ പൈതൃക സ്വത്തുക്കള്‍ മുഴുവന്‍ വിറ്റ് തുലയ്ക്കുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാം സ്വകാര്യ മേഖലയ്ക്ക് കൈമാറുകയാണ് സര്‍ക്കാര്‍. ഇത് രാജ്യത്തെ ജനങ്ങളെ വീണ്ടും അടിമത്തത്തില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് മുരളി തകടിയേലിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഭിലാഷ് ശ്രീനിവാസന്‍, ട്രഷറര്‍ കെ എസ് .രഘുനാഥന്‍ നായര്‍ , പി.ഡി വിജയന്‍ നായര്‍ , ഷാജി തെളളകം, സത്യന്‍ വി കൃഷ്ണന്‍ , പി.കെ നാണപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles