തിരുവല്ലയില്‍ തെരുവ് നായ ശല്യം രൂക്ഷം; റെയില്‍ വേ സ്റ്റേഷന്‍ മാനേജര്‍ക്ക് കടിയേറ്റു

തിരുവല്ല : ടൗണിലും പരിസരത്തും തെരുവ് നായ ശല്യം രൂക്ഷം. റെയില്‍വേസ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും ഇടംപിടിച്ച ഇവ നിത്യേന നിരവധിപ്പേരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ ജോലിക്കിടെ സ്റ്റേഷനിലെ മാനേജര്‍ക്ക് കടിയേറ്റിരുന്നു. തിരുമൂലപുരത്ത് കാളച്ചന്തയ്ക്ക് സമീപം കഴിഞ്ഞയാഴ്ച അഞ്ചുപേര്‍ക്ക് കടിയേറ്റു.

Advertisements

റെയില്‍വേ സ്റ്റേഷനിലും ബസ്സ്റ്റാന്‍ഡുകളിലും കോവിഡ് കാരണം തിരക്ക് കുറഞ്ഞതിനാലാണ് തെരുവുനായ്ക്കള്‍ തമ്പടിച്ചത്. നഗരസഭ ടേക്ക് എ-ബ്രേക്ക് പദ്ധതിയുടെ ഭാഗമായി പണിത വിശ്രമകേന്ദ്രത്തിലും നിരവധി നായ്ക്കളാണ് വിശ്രമിക്കുന്നത്.

Hot Topics

Related Articles