കർഷകർക്ക് നേരെ നടന്നത് സർക്കാർ നടത്തിയ ആക്രമണം: രാഹുൽ ഗാന്ധി

ന്യൂൂഡൽഹി: ഇന്ത്യയിലെ കർഷകർക്ക് നേരെ സർക്കാർ നടത്തിയ ആക്രമണമാണ് ലഖിംപൂരിൽ കണ്ടെതന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംഘർഷത്തിന്റെ ആസൂത്രകനായ കേന്ദ്രമന്ത്രിക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. രാജ്യത്തെ കർഷകർക്ക് നേരെ പലതരത്തിലുള്ള ആക്രമണങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ദില്ലിയിൽ എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട രാഹുൽ ഗാന്ധി പറഞ്ഞു.

Advertisements

”പല രീതിയിൽ കർഷകർക്ക് നേരെ ആക്രമണം അഴിച്ചു വിടുകയാണ് കേന്ദ്രസർക്കാരെന്ന് രാഹുൽ ആരോപിച്ചു. പല വിധ ബില്ലുകൾ നടപ്പാക്കി രാജ്യത്തെ കർഷകരെ ബുദ്ധിമുട്ടിക്കുന്നു. സംഘർഷത്തിന് ശേഷം ലക്‌നൗ വരെ പോയ പ്രധാനമന്ത്രി പക്ഷേ ലഖിംപൂരിൽ പോയില്ല. കർഷകരുടെ ശക്തി തിരിച്ചറിയാത്ത സർക്കാരാണിത്. പ്രതിപക്ഷത്തിന്റെ ചുമതല സർക്കാരിൽ നീതിക്കായി സമ്മർദ്ദം ചെലുത്തുക എന്നതാണ്. അതുഞങ്ങൾ നടപ്പാക്കും. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും കൈ പിടിയിലാക്കാൻ സർക്കാർ ശ്രമിക്കുകയാണ്. രാജ്യത്ത് നിലനിൽക്കുന്നത് ഏകാധിപത്യമാണ്. കർഷകരെ കാണാൻ ശ്രമിക്കുന്ന എല്ലാ നേതാക്കളേയും യുപി സർക്കാർ തടയുകയാണ്. ഒരു കാരണവുമില്ലാതെ ഇൻറർനെറ്റ് വിഛേദിക്കുന്നു. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ കടന്നാക്രമിക്കാൻ ശ്രമിക്കരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Hot Topics

Related Articles