ശബരിമല: അഞ്ചുനാൾ നീണ്ട മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി തീവെട്ടികളുടെ ദീപപ്രഭയിൽ വാദ്യമേളങ്ങളോടെ ഭക്തിനിർഭരമായി മാളികപ്പുറത്തുനിന്ന് ശരംകുത്തിയിലേക്ക് അയ്യപ്പൻ എഴുന്നള്ളി.
മകരവിളക്ക് മുതൽ നാല് ദിവസം മാളികപ്പുറത്തുനിന്ന് പതിനെട്ടാംപടിയിലേക്കായിരുന്നു എഴുന്നള്ളത്ത്. അഞ്ചാം ദിനമാണ് ശരംകുത്തിയിലേക്ക് എഴുന്നള്ളിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കളമെഴുത്തു കഴിഞ്ഞ് അത്താഴപൂജക്ക് ശേഷം തിരുവാഭരണപ്പെട്ടിയിലെ കൊമ്പൻ മീശയോടു കൂടിയ തിരുമുഖ തിടമ്പുമായാണ് മാളികപ്പുറത്ത് നിന്ന് ശരംകുത്തിയിലേക്ക് എഴുന്നെള്ളിപ്പ് നടന്നത്.
ശരംകുത്തിയിൽ വെച്ച് നായാട്ടു വിളിയും നടത്തി. ശരംകുത്തിയിൽ ചെന്നു നായാട്ടുവിളി നടത്തിയശേഷം അയ്യപ്പൻ മണിമണ്ഡപത്തിലേക്കു മടങ്ങി .
തീവെട്ടികൾ എല്ലാം അണച്ച് വാദ്യമേളങ്ങൾ ഇല്ലാതെ നിശ്ശബദ്മായിട്ടായിരുന്നു മടക്കം. ശരംകുത്തിയിൽ നിന്നുള്ള എഴുന്നെള്ളപ്പിൽ ഭൂതഗണങ്ങളും മലദൈവങ്ങളും അനുഗമിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് മേളങ്ങളും വിളക്കുകളും ഇല്ലാത്തത്.
മകരവിളക്കുത്സവത്തിന് പരിസമാപ്തി കുറിച്ച് ഇന്ന് രാത്രി പത്തിന് നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും. തീർഥാടകർക്ക് ഇന്ന് കൂടി മാത്രമേ ദർശനം ഉള്ളൂ.
നാളെ രാവിലെ തിരുവാഭരണങ്ങളുമായി പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും. തുടർന്ന് നട അടയ്ക്കുന്നതോടെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവം പൂർണ്ണമായും.