കെകെ റോഡിൽ കളത്തിപ്പടിയിൽ സ്വകാര്യ ബസും രണ്ടു കാറും കൂട്ടിയിടിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ; കെകെ റോഡിൽ വൻ ഗതാഗതക്കുരുക്ക്

കോട്ടയം: കെകെ റോഡിൽ കളത്തിപ്പടിയിൽ ബസും രണ്ടു കാറുകളും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല. കളത്തിപ്പടി താന്നിക്കപ്പടിയ്ക്കു സമീപം ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. മണർകാട് ഭാഗത്തു നിന്നും എത്തി കാർ, മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിന്ന കാറിൽ പിന്നാലെ എത്തിയ മറ്റൊരു കാറും ഇടിച്ചു.

അപകടത്തെ തുടർന്നു ഗൂരുതരമായി പരിക്കേറ്റ കാർ യാത്രക്കാരനെ ആദ്യം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റയാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് കെകെ റോഡിൽ വൻ ഗതാഗത തടസവും ഉണ്ടായി. പൊലീസ് എത്തിയാണ് റോഡിൽ കിടന്ന വാഹനങ്ങൾ നീക്കം ചെയ്തത്.

Hot Topics

Related Articles