ശബരിമല ഉത്സവത്തിന് കൊടിയേറി

ശബരിമല : ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ ഉത്സവത്തിന് കൊടിയേറി. ശനിയാഴ്ച രാവിലെ 8.20-നും ഒൻപതിനും മധ്യേയുള്ള മുഹൂർത്തത്തില്‍ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര് കൊടിയേറ്റി. മേല്‍ശാന്തി പി.എൻ. മഹേഷ് നമ്പൂതിരി സഹകാർമികനായി. വരുംദിവസങ്ങളില്‍ ഉത്സവബലിയും ഉത്സവബലി ദർശനവും എഴുന്നള്ളിപ്പും നടക്കും.

24-ന് ശരംകുത്തിയില്‍ പള്ളിവേട്ട നടക്കും. പൈങ്കുനി ഉത്രം നാളായ 25-നാണ് ആറാട്ട്. രാവിലെ ഒൻപതിന് സന്നിധാനത്തുനിന്ന് പമ്ബയിലേക്ക് ആറാട്ട് എഴുന്നള്ളത്ത് നടക്കും. 11.30-നാണ് പമ്ബയില്‍ ആറാട്ട്. എഴുന്നള്ളത്ത് തിരിച്ച്‌ സന്നിധാനത്ത് എത്തി, രാത്രി കൊടിയിറങ്ങും. രാത്രിതന്നെ നട അടയ്ക്കും.

Hot Topics

Related Articles