നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തിമാർ താഴമൺ മഠത്തിലെത്തി: അനുഗ്രഹവുമായി തന്ത്രി കുടുംബം

പന്തളം : നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തിമാർ താഴമൺ മoത്തിലെത്തി തന്ത്രിയുടെ അനുഗ്രഹം വാങ്ങി. നിയുക്ത ശബരിമല മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി കുറവക്കാടില്ലത്ത് ശംഭു നമ്പൂതിരിയും താഴമൺ മഠത്തിലെത്തി തന്ത്രിമാരിൽ നിന്നും അനുഗ്രഹം വാങ്ങി.

നിലവിലെ ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ പിതാവും മുതിർന്ന തന്ത്രിയുമായ കണ്ഠരര് മോഹനരുടെ അടുത്താണ് ഇരുവരും ആദ്യം എത്തിയത്. ദക്ഷിണ നൽകി അനുഗ്രഹം വാങ്ങിയ ശേഷം തന്ത്രി കണ്ഠരര് രാജിവരുടെ അടുത്തെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരുവരും ദക്ഷിണ നൽകി സാഷ്ഠാംഗ നമസ്ക്കാരം നടത്തിയാണ് അനുഗ്രഹം തേടിയത്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളിൽ യാതൊരുവിധ മാറ്റവും കുറവും വരുത്തരുതെന്ന് ഇരുവരോടും തന്ത്രി കണ്ഠരര് രാജീവര് നിർദ്ദേശിച്ചു.

Hot Topics

Related Articles