പുതുപ്പള്ളി: സഹകരണ പ്രസ്ഥാനങ്ങൾ നാടിൻറെ വികസനത്തിന്റെ ചാലകശക്തിയാണ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു പുതുപ്പള്ളി അധ്യാപക അർബൻ സഹകരണ ബാങ്കിൻറെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിൻറെ നേതൃത്വത്തിൽ നടത്തുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഉമ്മൻചാണ്ടി കർമശ്രേഷ്ഠ പുരസ്കാരം നവജീവൻ ട്രസ്റ്റ് ചെയർമാൻ പി. യു. തോമസിന് മന്ത്രി സമ്മാനിച്ചു. ബാങ്കിൻറെ മുൻ സാരഥികളെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ആർദ്രം പുരസ്കാരം സാബു പുതുപ്പറമ്പിൽ, എൻ. രാധാകൃഷ്ണൻ എന്നിവർക്ക് മുൻമന്ത്രി കെ സി ജോസഫ് സമ്മാനിച്ചു. ഗുരുശ്രേഷ്ഠ പുരസ്കാരം ശ്രീല രവീന്ദ്രന് സമ്മാനിച്ചു.
സ്വാഗതസംഘം ചെയർമാൻ രാജു കുഴിവേലിൽ, ബാങ്ക് ചെയർമാൻ കെ. എ. എബ്രഹാം , ജനറൽ കൺവീനർ രഞ്ജു കെ മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പൊന്നമ്മ ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ നിബു ജോൺ, സാബു പുതുപ്പറമ്പിൽ, റ്റി. എം തോമസ്, വർഗീസ് ചാക്കോ , സി ഇ ഓ റേച്ചൽ എബ്രഹാം പിജി രവീന്ദ്രൻ, പി എം മാത്യു, ശ്രീലാ രവീന്ദ്രൻ, ശോശാമ്മ ഇ ജോൺ, കെ പി ജോയ് എന്നിവർ സംസാരിച്ചു.