ശമ്പള പരിഷ്ക്കരണ ചർച്ച പരാജയം: കെ.എസ്.ആർ.ടി.സിയിൽ നവംബർ അഞ്ചിന് പണിമുടക്ക്

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍ അറിയിച്ചു.

ചര്‍ച്ചയില്‍ യൂണിയനുകള്‍ യോജിച്ച്‌ സമര്‍പ്പിച്ച മാസ്റ്റര്‍ സ്‌കെയില്‍ അംഗീകരിച്ചില്ലെന്ന് യൂണിയനുകള്‍ പറഞ്ഞു. പത്തുശതമാനം പ്രൊമോഷന്‍ നല്‍കാമെന്ന് മാനേജ്‌മെന്റ് നിലപാടെടുത്തു. എന്നാല്‍ ഇത് പറ്റില്ലെന്ന് യൂണിയനുകളും നിലപാടെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസവ അവധിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യൂണിയന്‍ നിലപാട് മാനേജ്‌മെന്റ് അംഗീകരിച്ചു. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക അലവന്‍സ് പരിഗണിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. സര്‍ക്കാരിലേക്ക് പോയ 17 ലക്ഷം ഗ്രാറ്റുവിറ്റി വേണമെന്ന ട്രേഡ് യൂണിയന്‍ നിലപാട് മാനേജ്‌മെന്റ് അംഗീകരിച്ചില്ല.

Hot Topics

Related Articles