വിവാഹ മോചനം ലഭിച്ചാൽ ശാലുവിന് വീണ്ടും വിവാഹം : പരസ്പരം അഡ്ജസ്റ്റ് ചെയ്യാനായില്ല; വിവാഹമോചനത്തിന് കേസ് കൊടുത്തിരിക്കുകയാണ്: മറ്റൊരു വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കുന്നുണ്ട് : എനിക്കൊരു കൂട്ട് വേണം: ജീവിതത്തെ പറ്റി വിവാദത്തെ പറ്റിയും തുറന്നുപറഞ്ഞ് ശാലു മേനോൻ

ചങ്ങനാശേരി :  വിവാദങ്ങള്‍ കൂടുതല്‍ കരുത്തുള്ളവളാക്കിയെന്ന് നടിയും ഡാൻസറുമായ ശാലു മേനോൻ. സ്‌ട്രോംഗ് അല്ലാത്തൊരാളായിരുന്നു താനെന്നും വിവാദങ്ങളുണ്ടായപ്പോള്‍ ബോള്‍ഡായെന്നും നടി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ശാലു തന്റെ നിലപാട് വ്യക്തമാക്കിയത്.  

‘ഒരു കണക്കിന് വിവാദമുണ്ടായത് നന്നായി. കുറച്ച്‌ ബോള്‍ഡാകാൻ പറ്റി. ആള്‍ക്കാരെ തിരിച്ചറിയാൻ പറ്റി. ആ പ്രശ്നങ്ങളുണ്ടായപ്പോള്‍ ഇൻഡസ്ട്രിയില്‍ നിന്ന് ഒരുപാട് പേര്‍ ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്. അവരെയൊക്കെ വീണ്ടും കണ്ടിട്ടുണ്ട്. ഞാൻ ചെന്ന് സംസാരിക്കാറുണ്ട്. ഉള്ളില്‍ വച്ച്‌ പെരുമാറുന്നത് എനിക്കറിയില്ല. ദേഷ്യം വളരെ കുറവാണ്. ദൈവത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാൻ. ‘- നടി പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാഹ മോചനത്തെക്കുറിച്ചും നടി വെളിപ്പെടുത്തി. ‘ഡിവോഴ്സിന് കൊടുത്തിരിക്കുകയാണ്. ഞാനാണ് കൊടുത്തത്. കേസിപ്പോള്‍ നടക്കുന്നു. പരസ്പരം അഡ്ജസ്റ്റ് ചെയ്തുപോകാൻ പറ്റാത്തതുകൊണ്ടാണ് വിവാഹമോചനത്തിലേക്ക് നീങ്ങിയത്.

മറ്റൊരു വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കുന്നുണ്ട്. അമ്മയ്‌ക്കൊക്കെ പ്രായമായി വരികയാണ്. എനിക്കൊരു കൂട്ട് എന്തായാലും വേണം. ഇതെല്ലാം എനിക്ക് നോക്കി നടത്തണം. കൂടെയൊരാള്‍ എന്തായാലും വേണം. ഇപ്പോഴല്ല. സാവധാനം. കണ്ട് മനസിലാക്കിയിട്ടൊക്കെയേയുള്ളൂ. ലവ് മാര്യേജ് ആയിരിക്കുമോയെന്ന് പറയാറായിട്ടില്ല.’- നടി പറഞ്ഞു.

ജീവിതത്തില്‍ പ്രയാസങ്ങള്‍ വരുമ്ബോള്‍ അതിനെ അതിജീവിക്കാൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന അവതാരകന്റെ ചോദ്യത്തിനും നടി മറുപടി നല്‍കി. ‘ആദ്യം ചെയ്യുകയെന്ന് പറഞ്ഞാല്‍ നാമം ജപിക്കും. ദിവസവും നാമം ജപിക്കുന്നയാളാണ്. ഞാൻ ഈശ്വരനോട് പറയും.’- താരം വ്യക്തമാക്കി.

Hot Topics

Related Articles