ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവും; രോഹിത് നയിക്കുന്ന ടീമിൽ ഭാഗ്യ താരമായി മലയാളിയും

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും. രാജസ്ഥാൻ റോയൽസ് താരമായ സഞ്ജുവിന്റെ ഐപിഎല്ലിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ ലോകകപ്പിനുള്ള ടീമിൽ എത്തിച്ചത്. സഞ്ജുവിനെ കൂടാതെ റിഷഭ് പന്തും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. രോഹിത് ശർമ്മ ക്യാപ്റ്റനായ ടീമിൽ ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. യശസ്വി ജയ്‌സ്വാളും, വിരാട് കോഹ്ലിയും, സൂര്യകുമാർ യാദവും, ശിവംദുബൈയും ടീമിൽ ബാറ്റർമാരായി ഇടം പിടിച്ചിരിക്കുന്നു. രവീന്ദ്ര ജഡേജയും, അക്‌സർ പട്ടേലും ഓൾറൗണ്ടർമാരായ ടീമിലെ ബൗളിംങ് കുന്തമുന ജസ്പ്രീത് ബുംറ തന്നെയാണ്. കുൽദീപ് യാദവും, ചഹലും സ്പിൻ വിഭാഗത്തിൽ നിന്നുണ്ട്. അർഷദ്വീപും, മുഹമ്മദ് സിറാജുമാണ് ബുംറയ്‌ക്കൊപ്പം പേസ് ബൗളിംങ് വിഭാഗത്തിൽ ഇറങ്ങുന്നത്.

Hot Topics

Related Articles