കുമരകം : ഏപ്രിൽ 12,13 തീയതികളിൽ കുമരകത്ത് നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
62 -ാം ജില്ലാ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു .
കവാണറ്റിൻകരയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
എ എം ബിന്നു പരിഷത്ത് യൂണിറ്റ് സെക്രട്ടറി പി.റ്റി അനീഷിന് പതാക കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കുട്ടുമ്മേൽ സംഘാടകസമിതി ചെയർമാൻ
പി. ഐ ഏബ്രഹാം,
കൺവീനർ
മഹേഷ് ബാബു
മേഖല സെക്രട്ടറി
എസ് ഡി പ്രേംജി, യൂണിറ്റ് പ്രസിഡൻ്റ്
കെ. കെ. സുനിൽകുമാർ,
എ.പി സലിമോൻ
പി.എം അനിൽ
മധു.ഡി എന്നിവർ സംസാരിച്ചു. ജാഥ വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ച് കുമരകം ചന്തകവലയിൽ സമാപിച്ചു.
Advertisements