കോട്ടയം പാലാ വള്ളിച്ചിറയ്ക്ക് സമീപം മകനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം അച്ഛൻ ജീവനൊടുക്കി ; സംഭവം വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്

കോട്ടയം : പാലാ വള്ളിച്ചിറയ്ക്ക് സമീപം മകനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം അച്ഛൻ തൂങ്ങിമരിച്ചു. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് മരിച്ചത്.മകൻ ശ്രീജിത്തിന് മുഖത്താണ് പരിക്കേറ്റത്.ഇന്ന് രാവിലെയാണ് സംഭവം.വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.

Advertisements

രാവിലെ ഇത് സംബന്ധിച്ച് വാക്കുതർക്കം ഉണ്ടാവുകയും ചെല്ലപ്പൻ കത്തി ഉപയോഗിച്ച് ശ്രീജിത്തിനെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.നാട്ടുകാർ ചേർന്നാണ് ശ്രീജിത്തിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.മകനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയ സമയത്ത്, ചെല്ലപ്പൻ പഴയ വീടിനോട് ചേർന്ന് തൂങ്ങിമരിക്കുകയായിരുന്നു. ചെല്ലപ്പന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് വിവരം. പാലാ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles