തൃശ്ശൂരിൽ 11 വയസുകാരൻ  ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു ; അപകടം നടന്നത് അച്ഛനും സഹോദരിക്കുമൊപ്പം കുളിക്കാൻ എത്തുന്നതിനിടെ 

തൃശ്ശൂരിൽ 11 വയസുകാരൻ  ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു ; അപകടം നടന്നത് അച്ഛനും സഹോദരിക്കുമൊപ്പം കുളിക്കാൻ എത്തുന്നതിനിടെ 

Advertisements

തൃശ്ശൂര്‍: ശ്രീനാരായണപുരത്ത് വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. ശ്രീനാരായണപുരം പോഴങ്കാവ് വടക്കുംചേരി ഷൈജുവിൻ്റെ മകൻ ശ്രുത കീർത്ത് (11) ആണ് മരിച്ചത്. ശബരിമല തീർത്ഥാടനത്തിനായി വ്രതം നോറ്റ ശ്രുത കീർത്ത് അച്ഛനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു. കുളക്കടവിലിരിക്കുകയായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ കുളത്തിൽ നിന്നും കണ്ടെത്തിയ കുട്ടിയെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെൻ്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതിലകം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles