എസ്.ബി.ഐ. പെൻഷനേഴ്‌സ് സംഗമവും എസ്.ബി.ഐ. പെൻഷനേഴ്‌സ് അസോസിയേഷൻ 23-ാം സംസ്ഥാന സമ്മേളനവും ;മെയ് 25 ന്

കോട്ടയം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്‌സ് അസോസിയേഷൻ കേരളയുടെ ഇരുപത്തി മൂന്നാം സംസ്ഥാന സമ്മേളനം 2024 മെയ് 25 ന് കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽവച്ച് നടക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ ഏക അംഗീകൃത സംഘടനയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്‌സ് അസോ സിയേഷൻ കേരള. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ബഹുഭുരിഭാഗം പെൻഷൻകാരും അംഗങ്ങളായ സംഘടന എന്ന നിലയിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി തികഞ്ഞ ഉത്തരവാദിത്വത്തോടും പരിപൂർണ്ണ ഐക്യത്തോടും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണിത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ പെൻഷനേഴ്‌സിൻ്റെ അഖിലേന്ത്യ സംഘടനയായ ഫെഡറേഷൻ ഓഫ് എസ്.ബി.ഐ. പെൻഷനേഴ്സ് അസോസിയേഷനിലാണ് ഈ സംഘടന അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

Advertisements

അന്ന് രാവിലെ 10.15 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിളും പെൻഷനേഴ്സ‌് അസോസിയേഷനും സംയുക്തമായി നടത്തുന്ന പെൻഷനേഴ്‌സ് മീറ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരു വനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ ശ്രീമതി ഭുവനേശ്വരി എ. ഉദ്ഘാടനം ചെയ്യുന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ശ്രീ. കെ. രാജീവൻ അദ്ധ്യക്ഷത വഹിക്കും. അഖിലേന്ത്യ ഫെഡറേഷൻ ജനറൽ സെക്രട്ടറി ശ്രീ. ദീപക് കുമാർ ബാസു മുഖ്യാതിഥിതി ആയിരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമ്മേളനത്തോടനുബന്ധിച്ച് 25.05.2024ന് രാവിലെ 9.45 ന് സംസ്ഥാന പ്രസിഡൻ്റ് ശ്രീ. കെ. രാജീവൻ പതാക ഉയർത്തും. എസ്.ബി.ഐ. തിരുവനന്തപുരം സർക്കിൾ അസിസൻ്റ് ജനറൽ മാനേജർ (പി.പി. ജി.) ശ്രീമതി സിന്ധു ശങ്കർ സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 1600ലധികം പ്രതിനിധികൾ പങ്കെടുക്കും. എസ്.ബി.ഐ. ജനറൽ മാനേജർ ശിവദാസ് തല ച്ചിൽ, എസ്.ബി.ഐ. ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ. രാജേഷ് എസ്., സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി എസ് അഖിൽ, എസ്.ബി.ഐ. പെൻഷനേഴ്‌സ് അസോ സിയേഷൻ ജനറൽ സെക്രട്ടറി ശ്രീ. എ. ജയകുമാർ എന്നിവർ ആശംസകൾ നേരും. സമ്മേളനത്തിന് സംഘാടകസമിതി ചെയർമാൻ ശ്രീ. ഹെൻറി ജോൺ കൃതജ്ഞത രേഖപ്പെടുത്തും.

ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന 23-ാമത് സംസ്ഥാന ജനറൽ ബോഡി യോഗം അഖിലേന്ത്യാ ഫെഡ റേഷൻ ജനറൽ സെക്രട്ടറി ശ്രീ ദീപക് കുമാർ ബാസു ഉദ്ഘാടനം ചെയ്യും. അസോസിയേഷന്റെ സംസ്ഥാന പ്രസിഡൻ്റ് ശ്രീ. കെ. രാജീവൻ അദ്ധ്യക്ഷത വഹിക്കുന്ന ഈ സമ്മേളനത്തിന് ഫെഡറേ ഷൻ ഗവേർണിംഗ് ബോഡി അംഗം ശ്രീ. ജോസഫ് പാലയ്ക്കൽ സ്വാഗതം ആശംസിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. എ. ജയകുമാർ റിപ്പോർട്ട് അവതരിപ്പിക്കുകയും അതിന്മേൽ യോഗം പൊതു ചർച്ച നടത്തുകയും ചെയ്യും. സംസ്ഥാന ട്രഷറർ ശ്രീ. കെ.എസ്. ജയറാം വാർഷിക കണക്കുകൾ അവ തരിപ്പിക്കും.100 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും കാർ ഓടിക്കുന്ന എസ്ബിഐ പെൻഷനേഴ്‌സ് അസോസിയേ ഷൻ മെമ്പർ സി.ഐ.ഫിലിപ്പിനെയും ആദ്യശ്രമത്തിൽ തന്നെ ഐ.എ.എസ് നേടിയ വിനീത് ലോഹി താക്ഷനെയും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അംഗങ്ങളെയും സമ്മേളനത്തിൽ ആദരിക്കും.

1993 മുതൽ ബാങ്ക് ജീവനക്കാർക്ക് ഏർപ്പെടുത്തിയ പെൻഷൻ യാതൊരുവിധ പരിഷ്കാരങ്ങളും നടപ്പിൽ വരുത്താതെ അതേപോലെ തന്നെ തുടരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാവട്ടെ, പെൻഷൻ സംവിധാനം ബാങ്കിംഗ് മേഖലയിൽ നിലവിൽ വരുന്നതിനു വളരെക്കാലം മുമ്പുതന്നെ പെൻഷൻ പദ്ധതി നടപ്പിലായിരുന്നു. എന്നാൽ 3 ദശാബ്‌ദം കഴിഞ്ഞിട്ടും പെൻഷനിൽ ഒരു പരിഷ്കരണവും നട പ്പിലാക്കിയിട്ടില്ല. ഇതുൾപ്പെടെ. കാലാകാലങ്ങളായി പരിഹാരം കാത്തുകിടക്കുന്ന പെൻഷൻകാരുടെ നിരവധി പ്രശ്‌നങ്ങൾ സജീവമായ ചർച്ചയ്ക്ക് വിധേയമാക്കും. പെൻഷൻകാരോട് കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന തികഞ്ഞ അവഗണയ്ക്കെ‌തിരേയും ബാങ്ക് സ്വകാര്യവത്കരണം, ലാഭത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങളെപ്പോലും സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുള്ള നിലപാടുകൾക്ക് എതി രേയും, വികലമായ മറ്റു സാമ്പത്തിക നയങ്ങൾക്കെതിരേയും പ്രമേയങ്ങൾ പാസ്സാക്കി സർക്കാരിന് സമർപ്പിക്കും. സംഘാടക സമിതി ജനറൽ കൺവീനർ ശ്രീ. കെ.എൻ. വിശ്വാനാഥൻ നായർ അർപ്പി ക്കുന്ന കൃതജ്ഞതാ പ്രകാശനത്തോടെ സമ്മേളനം സമാപിക്കും.

കെ. രാജീവൻ, സംസ്ഥാന പ്രസിഡന്റ്

 എ. ജയകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി,ജോസഫ് പാലയ്ക്കൽ, അഖിലേന്ത്യ ഫെഡറേഷൻ ഗവേർണിംഗ് ബോഡിയംഗം,ഹെൻറി ജോൺ, സംഘാടക സമിതി ചെയർമാൻ, കെ.എൻ. വിശ്വനാഥൻ നായർ, സംഘാടക സമിതി ജനറൽ കൺവീനർ,പി.എം. ജേക്കബ്, സംഘാടകസമതി ജോയിൻ്റ് ജനറൽ കൺവീനർ, വി.ആർ. ബാലകൃഷ്ണ‌ൻ നായർ, പബ്ളിസിറ്റി കമ്മിറ്റി കൺവീനർ 9645099739 എന്നിവപത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles