സ്കൂൾ വിദ്യാർത്ഥിയെ കുത്തി : കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 3 പേർ പിടിയിൽ

കൊച്ചി: സ്കൂൾ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച മൂന്ന് യുവാക്കൾ പിടിയിൽ. കണ്ണമാലി പുത്തൻത്തോട് ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിയും ചെല്ലാനം മാവിൻച്ചോട് സ്വദേശിയുമായ ആഞ്ചലോസസിൻ്റെ മകൻ അനോഗ് ഫ്രാൻസീസി(16)നെയാണ് കുത്തി പരിക്കേൽപ്പിച്ചത്.

Advertisements

സംഭവത്തിൽ പള്ളിയോട് സ്വദേശികളായ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പേർ പിടിയിലായത്. പള്ളിത്തോട് സ്വദേശികളായ പുന്നക്കൽ വീട്ടിൽ പോളിൻ്റെ മകൻ അമലേഷ് (19) പുത്തൻപുരക്കൽ വീട്ടിൽ യേശുദാസിൻ്റെ മകൻ ആഷ്ബിൻ (18), പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്.

Hot Topics

Related Articles