തിരുവനന്തപുരത്ത് ചെള്ളുപനി സ്ഥിരീകരിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തിരുവനന്തപുരം: ജില്ലയില്‍ ചെള്ളുപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.എസ് ഷിനു അറിയിച്ചു. മണ്ണിലും പുല്‍നാമ്പുകളിലുമാണ് ചെളള് പനിക്ക് കാരണമായ ചെള്ളുകള്‍ (ചിഗര്‍ മൈറ്റ്) കാണപ്പെടുന്നത്. തൊഴിലുറപ്പു മേഖലയില്‍ ജോലി ചെയ്യുന്നവരും വനപ്രദേശങ്ങള്‍, പുഴയോരങ്ങള്‍, പുല്ലുമൂടിയ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇടപഴകുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. വിറയലോടുകൂടിയ പനി, തലവേദന, ചുവന്ന കഴല വീക്കം, വരണ്ട ചുമ എന്നിവയാണ് ചെള്ളു പനിയുടെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ചികിത്സ തേടണം.

Advertisements

ചെള്ളുപനിക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീട്ടുപരിസരങ്ങളിലെ പുല്ലും കുറ്റിച്ചെടികളും വെട്ടി തെളിക്കണം.
കൈകാലുകള്‍ മറയുന്ന തരത്തില്‍ വസ്ത്രം ധരിക്കണം
എല്ലാ ദിവസവും സോപ്പ് ഉപയോഗിച്ച് കുളിക്കണം.
തുണികള്‍ ഉണക്കുവാന്‍ ഉയരത്തില്‍ കെട്ടിയ കയറുകള്‍ ഉപയോഗിക്കണം. പുല്ലിലും മണ്ണിലും തുണികള്‍ ഉണക്കുവാന്‍ ഇടരുത്.
എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ചെള്ളുപനിക്കും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കാം.

Hot Topics

Related Articles