വെള്ളാപ്പള്ളിയുടെ ഹിന്ദുത്വ വംശീയ ജൽപനങ്ങൾക്ക് മുഖ്യമന്ത്രി മരുന്നിട്ട് കൊടുക്കുന്നു ; നെല്ലൈ മുബാറഖ്

പാലക്കാട്: വെള്ളാപ്പള്ളിയുടെ ഹിന്ദുത്വ വംശീയ ജൽപനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മരുന്നിട്ട് കൊടുക്കുകയാണെന്ന് എസ് ഡി പി ഐ തമിഴ്നാട് സംസ്ഥാന പ്രസിഡണ്ട് നെല്ലൈ മുബാറഖ് അഭിപ്രായപ്പെട്ടു. എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മറ്റി
സംഘടിപ്പിച്ച ഇലക്ഷൻ പവർ മീറ്റ് 2025 ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നെല്ലൈ മുബാറഖ്.

Advertisements

എസ് ഡി പി ഐ യെ പണം കൊണ്ടും അധികാരം കൊണ്ടും വിലക്കെടുക്കാനാവില്ലെന്ന തിരിച്ചറിവുകൊണ്ടാണ് പാർട്ടി ദേശീയ പ്രസിഡണ്ട് എം കെ ഫൈസിയെ കള്ളക്കേസ് ചുമത്തി ജയിലിലടച്ചെതെന്നും,
എന്നാൽ സംഘപരിവാര ഭീഷണക്കുമുന്നിൽ ഭയപ്പെടുന്ന പ്രസ്ഥാനമല്ല എസ് ഡി പി ഐ എന്നും
അദ്ദേഹം പറഞ്ഞു.
സർക്കാർ സംവിധാനങ്ങളിലെ വീഴ്ചകൾ പരിഹരിക്കുന്നതിന് പകരം ഇത് ചൂണ്ടിക്കാട്ടുന്ന ഉദ്യോഗസ്ഥർക്കെതിരായി നടപടി എടുക്കുന്നത് അപലപനീയമാണെന്ന്
സംസ്ഥാന പ്രസിഡണ്ട് സി പി എ ലത്തീഫ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന ജന.സെക്രട്ടറി പി കെ ഉസ്മാൻ ,വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന പ്രസിഡണ്ട് സുനിത നിസാർ, എന്നിവർ ആശംസാ പ്രസംഗം നടത്തി. പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്ഥഫ കൊമ്മേരി, പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടറി മജീദ് ഷൊർണ്ണൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരിശീലന ക്ലാസ്സ് നടത്തി.ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം ആധ്യക്ഷത വഹിച്ചു.
ജില്ലാ ജന.സെക്രട്ടറി ബഷീർ മൗലവി സ്വാഗതവും ,ജില്ലാ വൈ. പ്രസിഡണ്ട് ഷെരീഫ് പട്ടാമ്പി നന്ദിയും പറഞ്ഞു.

Hot Topics

Related Articles