കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം കെ ഫൈസിയുടെ അന്യായായമായ ഇ ഡി അറസ്റ്റിൽ പ്രതിഷേധിച്ച് അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിച്ച ഐക്യദാർഢ്യ സംഗമം കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നടത്തി. കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദിൻ്റെ അധ്യക്ഷതയിൽ നടന്ന ഐക്യദാർഢ്യ സംഗമം സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം നിർവഹിച്ചു.
ഐക്യദാർഢ്യ സംഗമത്തിൽ ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ സ്വാഗതം ആശംസിച്ചു.
റാസിഖ് റഹിം ഈരാറ്റുപേട്ട മനുഷ്യാവകാശ പ്രവർത്തകൻ, ജേക്കബ് ജോൺ ബിഎസ്പി ജില്ലാ പ്രസിഡൻ്റ്, കെകെ സാദിഖ് വെൽഫെയർ പാർട്ടി ജില്ലാപ്രസിഡൻ്റ്,
മുഹമ്മദ് സാദിഖ് മൗലവി ചീഫ് ഇമാം സേട്ട് ജുംആ മസ്ജിദ് കോട്ടയം,
തുടങ്ങിയവർ ഐക്യദാർഢ്യ സംഗമത്തിന് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റുമാരായ യു നവാസ്, അൽത്വാഫ് ഹസൻ, ജില്ലാ ഓർനൈസിംഗ് സെക്രട്ടറി നിഷാദ് ഇടക്കുന്നം, ജില്ലാ സെക്രട്ടറിമാരായ അമീർ ഷാജിഖാൻ, ഉവൈസ് ബഷീർ, കെ എസ് ആരിഫ്, ജില്ലാ ട്രഷർ ഫൈസൽ ചങ്ങനാശ്ശേരി ജില്ലാ കമ്മിറ്റി അംഗങ്ങളായ നൗഷാദ് കൂനന്താനം, അഡ്വ: സിപി അജ്മൽ, സിഎച്ച് ഹസീബ്, ബിനു നാരായണൻ,അൻസാരി പത്തനാട്, അലി അക്ബർ, , നസീമാ ഷാനവാസ്, തുടങ്ങിയവർ നേതൃത്വം നൽകി.
കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡൻറ് വി. എസ് അഷറഫ് നന്ദി പറഞ്ഞു