എം ടി എസ് ഇ അവാർഡുകളുടെ വിതരണംആനിക്കാട് അരവിന്ദ വിദ്യാമന്ദിരവും തിരുവനന്തപുരം ലയോള സ്കൂളും ജേതാക്കൾ

കോട്ടയം: കേരള ഗണിത ശാസ്ത്ര പരിഷത്ത് സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ മാത്‍സ് ടാലെന്റ്റ് സെർച്ച്‌ പരീക്ഷ(എം ടി എസ് ഇ )യിൽ ഏറ്റവും കൂടുതൽ റാങ്കുകൾ നേടി പള്ളിക്കത്തോട് അരവിന്ദ വിദ്യാ മന്ദിരവും തിരുവനന്തപുരം ലയോള സ്കൂളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ജേതാക്കളായി.

Advertisements

മികച്ച ഗണിത ശാസത്രാ ധ്യാപകർക്കു പരിഷത്ത് നൽകുന്ന ശ്രീനിവാസരാമാനുജൻ പുരസ്കാരങ്ങൾ ബിന്ദു എസ് (നിയോ െഡ യിൽ സെക്കണ്ടറി സ്കൂൾ, തിരുവനന്തപുരം), രൂപ പി, സെന്റ്. ഡോമിനിക്സ് സ്ക്കൂൾ, പാലക്കാട്), ശ്രീലത പി (അൽ ഫാറൂഖ് റെസിഡൻഷ്യൽ സ്കൂൾ, കോഴിക്കോട്), ബിനി വി എസ് (ശ്രീ ഭദ്ര വിദ്യാനികേതൻ, വിളക്കുമാടം) എന്നിവർ അർഹരായി. കോട്ടയത്തു നടന്ന
സമ്മാനദാന ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉൽഘാടനം ചെയ്തു. കെ എഫ് ഡി സി ചെയർ പേഴ്സൺ ലതിക സുഭാഷ് രാമാനുജൻ അവാർഡുകൾ വിതരണം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇ പി രാഘവൻ പിള്ള, എം ആർ സി നായർ, ഡോ. പരമേശ്വരകുറുപ്,ബ്രില്ലിയന്റ് സ്റ്റഡി സെന്റർ അക്കാഡമിക് കോ ഓർഡിനേറ്റർഡോ. വെങ്കടേശ്വരൻ, ആർ.നടേശൻ, മായ കെ.പി.,അനിൽ സി.ഉഷസ്, ഇ പി ശിവകുമാർ, ഡോ.ഷാജി ഫിലിപ്പ്, സജികുമാർ എസ്.എ., പരിഷത്ത് ജന: സെക്രട്ടറി ടി ആർ രാജൻ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിനോടനുബന്ധിച്ചു നടത്തിയ ഗണിത ശാസ്ത്ര ക്വിസ്സിൽ യൂ.പി. വിഭാഗത്തിൽ അദ്യ്യു ത് മനു. പി (സി എ കെ എം ജി യു പി എസ്, മലപ്പുറം ), ആന്റണി വര്ഗീസ് എം എം എ ആർ എസ്, ആലപ്പുഴ ), ആഷിക് കെ റെജിമോൻ(സെന്റ്. മേരീസ്‌ യു പി എസ്, മീനടം )എന്നിവരും എഛ് എസ് വിഭാഗത്തിൽ ഏബെൽ റാഫേൽ ജസ്റ്റിൻ(സാൻ ജോസ് സി എം ഐ പബ്ലിക് സ്കൂൾ, തൊടുപുഴ)യും എം. രാം പ്രശാന്ത് (ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറ )യും സ്വാതി ഉണ്ണികൃഷ്ണൻ (ഭാരതീയവിദ്യാഭാവൻ, ചേവയൂർ, കോഴിക്കോട് )എന്നിവരും ഒന്ന് മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടി ജേതാക്കളായി. വിജയികൾക്ക് . ഡോ. മുഖമ്മദ് ഇക്ബാൽ സമ്മാനദാനം നടത്തി.

Hot Topics

Related Articles