പരിസ്ഥിതി ദിനത്തിൽ എസ് എഫ് ഐ ഔഷധ തോട്ടം നിർമ്മിച്ചു

കോട്ടയം : ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിൽ എസ് എഫ് ഐ . ഔഷധ തോട്ടം നിർമ്മിച്ചു. പരിപാടിയുടെ കോട്ടയം ഏരിയ തല ഉദ്ഘാടനം ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അതുൽ വൃക്ഷ തൈ നട്ടു കൊണ്ട് നിർവഹിച്ചു. തുടർന്ന് ഔഷധ തോട്ടം നിർമ്മിക്കുകയും ചെയ്തു.
യോഗത്തിൽ ഏരിയ പ്രസിഡന്റ് ആദിത്യ അധ്യക്ഷയായി എസ് എഫ് ഐ ഏരിയ സെക്രട്ടറി അശ്വിൻ ബിജു, ഏരിയ കമ്മിറ്റി അംഗങ്ങളായ അശ്വിൻ ഹരി, അർജുൻ സജീവ്, അബിൻ കൃഷ്ണ, അലൻ ബാബു, ഷോൺ കെ മാത്യു, ഷെൽമ ഷാജി എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles