പരിസ്ഥിതി ദിനത്തിൽ ഔഷധ തോട്ടം നിർമ്മിച്ച് കോട്ടയം ഏരിയയിലെ എസ്എഫ്ഐ പ്രവർത്തകർ 

കോട്ടയം : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ എസ്എഫ്ഐ കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എഫ്ഐ പ്രവർത്തകർ  ഔഷധത്തോട്ടം നിർമ്മിച്ചു.  കോട്ടയം ഏരിയ തല ഉദ്ഘാടനം ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അതുൽ വൃക്ഷ തൈ നട്ടു കൊണ്ട് നിർവഹിച്ചു. തുടർന്ന് പ്രവർത്തകരുടെ നേതൃത്വത്തിൽ ഔഷധ തോട്ടം നിർമ്മിച്ചു. യോഗത്തിൽ ഏരിയ പ്രസിഡന്റ് ആദിത്യ അധ്യക്ഷത വഹിച്ചു. എസ് എഫ് ഐ ഏരിയ സെക്രട്ടറി അശ്വിൻ ബിജു, ഏരിയ കമ്മിറ്റി അംഗങ്ങളായ അശ്വിൻ ഹരി, അർജുൻ സജീവ്, അബിൻ കൃഷ്ണ, അലൻ ബാബു, ഷോൺ കെ മാത്യു, ഷെൽമ ഷാജി എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles