‘സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കും, വിവരം ലഭിച്ചാൽ റെയ്‌ഡ്’: അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

കൊച്ചി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ ലൊക്കേഷനുകളിൽ ഇനി മുതൽ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സേതുരാമൻ. ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാൽ റെയ്‌ഡ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതുവരെ ആരിൽനിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.

Advertisements

വെളിപ്പെടുത്തലുകൾ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. ആവശ്യമെങ്കിൽ പൊലീസും മൊഴി രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവർത്തകരിൽ നിന്ന് തന്നെയുള്ള തുറന്നു പറച്ചിൽ സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലഹരി ഉപയോഗിക്കുന്ന താരങ്ങളെ വിലക്കാനും അവരുടെ സിനിമകളുമായി സഹകരിക്കാതിരിക്കാനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിർമ്മാതാക്കൾ തേടിയിരുന്നു. സിനിമയിലുള്ള വിവിധ സംഘടനകൾ ലഹരി ഉപയോഗത്തിനെതിരെ രംഗത്തെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എക്സൈസും പൊലീസും അന്വേഷണം ശക്തമാക്കുന്നത്.

സിനിമ മേഖലയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന നടൻ ടിനി ടോമിന്റെ വെളിപ്പെടുത്തലുണ്ടായത് ഇന്നലെയാണ്. ടിനിയുടെ മകന് സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷം അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ അഭിനയിക്കാൻ മകനെ വിടില്ലെന്നാണ് പങ്കാളി പറഞ്ഞത്. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയുള്ളതു കൊണ്ടാണ് മകനെ സിനിമയിൽ അഭിനയിപ്പിക്കാത്തതെന്നും ടിനി ടോം പറഞ്ഞു.

‘ലഹരിക്ക് അടിമയായ ഒരു നടനെ ഈയടുത്ത് കാണാനിടയായി. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നു. ലഹരി ഉപയോഗിക്കുമ്പോൾ നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോൾ പല്ല് പൊടിയുന്നു, നാളെ എല്ലു പൊടിഞ്ഞു തുടങ്ങും. നമ്മുടെ ലഹരി കലയാകണം,’ എന്നാണ് ടിനി ടോം പറഞ്ഞത്.

Hot Topics

Related Articles