ശക്തിമാനായി  രൺവീർ വേണ്ട ;തുറന്നടിച്ച് മുകേഷ് ഖന്ന

ഇന്ത്യയാട്ടാകെ ആരാധകരുള്ള പ്രിയപ്പെട്ട സൂപ്പർഹീറോ ആണ് ശക്തിമാൻ. ‘ശക്തിമാൻ’ ബോളിവുഡ് സിനിമയാക്കാൻ ഒരുങ്ങുന്നതിനിടെ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ മുകേഷ് ഖന്ന.രണ്‍വീർ സിങ് ശക്തിമാനായി അഭിനയിച്ചാല്‍ ശക്തിമാൻ എന്ന കഥാപാത്രത്തിന്റെ പ്രതിച്ഛായയ്ക്കു തന്നെ മങ്ങലേല്‍ക്കുമെന്നാണ് താരം തുറന്നടിച്ചിരിക്കുന്നത്. . ശക്തിമാൻ വെറുമൊരു സൂപ്പർഹീറോ അല്ല. ഒരു സൂപ്പർ ടീച്ചർ കൂടിയായിരുന്നു. അതുകൊണ്ട് ശക്തിമാൻ പറയുന്നത് ആളുകള്‍ കേള്‍ക്കുമെന്ന് ഉറപ്പുള്ള താരം തന്നെ ആ വേഷത്തില്‍ എത്തണമെന്നും മുകേഷ് ഖന്ന പറഞ്ഞു.രണ്‍വീറിന്റെ നഗ്നഫോട്ടോഷൂട്ട് അടക്കമുള്ള കാര്യങ്ങള്‍ക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിക്കുന്നുണ്ട്. “

 ശക്തിമാനായി അഭിനയിക്കാൻ എതു നടനാണ് സാധിക്കുന്നതെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. അങ്ങനെ ഒരാളെ കണ്ടെത്തിയിരുന്നെങ്കില്‍ എപ്പോഴെ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയേനെ. നമ്മുടെ മത്സരം സ്പൈഡർമാൻ,ബാറ്റ്മാൻ തുടങ്ങിയ സൂപ്പർ ഹീറോസിനോട് അല്ലെന്ന് ഞാൻ നിർമാതാക്കളോട് പറഞ്ഞിട്ടുണ്ട്. ശക്തിമാൻ വെറുമൊരു സൂപ്പർ ഹീറോ മാത്രമല്ല ഒരു സൂപ്പർ ടീച്ചർ കൂടിയായിരുന്നു.ഒരു തലമുറ തന്നെ എനിക്കൊപ്പം വളർന്നിട്ടുണ്ട്. അതുകൊണ്ട് ആ വേഷം ചെയ്യുന്ന നടൻ മറ്റുള്ളവരുടെ മുന്നില്‍ നല്ലൊരു പ്രതിച്ഛായ ഉണ്ടായിരിക്കണം, അദ്ദേഹം സംസാരിക്കുമ്ബോള്‍ ആളുകള്‍ കേള്‍ക്കും എന്ന് ഉറപ്പുവേണം. സോഷ്യല്‍ മീഡിയ വന്നതോടെ ആളുകളുടെ പ്രതികരണവും ഉടൻ അറിയാം. അഭിനേതാക്കളുടെ രാഷ്ട്രീയം വരെ ഇവർ തുറന്നു പറയും. സിനിമ ഓടണമെങ്കില്‍ കണ്ടന്റ് നന്നാകണം. സൂപ്പർതാരങ്ങള്‍ വന്നാല്‍ മാത്രം സിനിമ ഓടില്ല.”-മുകേഷ് ഖന്ന വ്യക്തമാക്കി.

Hot Topics

Related Articles